നടൻ രാജേന്ദ്ര പ്രസാദിന്റെ മകൾ അന്തരിച്ചു
മുതിർന്ന തെലുങ്ക് നടൻ രാജേന്ദ്ര പ്രസാദിന്റെ മകൾ ഗായത്രി (38) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഹൈദരാബാദിലെ എഐജി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മരണത്തിൽ തെലുങ്ക് സിനിമാ ലോകം ഒന്നാകെ അനുശോചനം രേഖപ്പെടുത്തി. അല്ലു അർജുൻ സിനിമകളിലൂടെ മലയാളികൾക്കും സുപരിചിതനായ നടനാണ് രാജേന്ദ്ര പ്രസാദ്.
തെലുങ്ക് നടൻ രാജേന്ദ്ര പ്രസാദിന്റെ മകൾ ഗായത്രി അന്തരിച്ചു.

+ There are no comments
Add yours