എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും  11ന് അവധിയായിരിക്കുമെന്ന് മന്ത്രി ആർ. ബിന്ദു

Estimated read time 0 min read

സംസ്ഥാനത്തെ എല്ലാ കോളേജുകൾക്കും 11ന് അവധി പ്രഖ്യാപിച്ചു

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ മാസം 11ന് അവധിയായിരിക്കുമെന്ന് മന്ത്രി ആർ. ബിന്ദു അറിയിച്ചു. സംസ്ഥാനത്തെ എല്ലാ സർവ്വകലാശാലകൾക്കും കോളേജുകളും മറ്റു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതിൽ ഉൾപ്പെടും. സംസ്ഥാനത്തെ സ്കൂളുകൾക്ക് സർക്കാർ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. എല്ലാ സർക്കാർ, എയ്‌ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾക്കും അവധിയായിരിക്കും.

+ There are no comments

Add yours