
‘വിവാഹത്തിന് നിർബന്ധിച്ച് നടി’; യുവാവ് ആത്മഹത്യ ചെയ്തു
കന്നഡ ടിവി സീരിയൽ നടിയായ
വീണയുടെ കാമുകൻ ആത്മഹത്യ ചെയ്തു.
ബെംഗളൂരുവിലെ ഹൂളിമാവിലുള്ള നടിയുടെ വീട്ടിൽ വെച്ചാണ് സംഭവം നടന്നത്. കോണനകുണ്ട സ്വദേശിയായ മദനാണ് സാരി ഉപയോഗിച്ച് സീലിംഗ് ഫാനിൽ തൂങ്ങിമരിച്ചത്. ആത്മഹത്യ കുറിപ്പൊന്നും കിട്ടിയിട്ടില്ല. അതേസമയം കല്യാണം കഴിക്കാൻ വീണ തുടർച്ചയായി നിർബന്ധിച്ചിരുന്നുവെന്നും ഈ സമ്മർദ്ദം താങ്ങാൻ ആകാതെയാണ് മകൻ മരിച്ചതെന്നും മദന്റെ അമ്മ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.


+ There are no comments
Add yours