
വിവാഹ മോചനത്തിന് പിന്നാലെ തമിഴ് നടന് വീണ്ടും വിവാഹം?
ജയം രവിയും ഭാര്യ ആർതി രവിയും വിവാഹ മോചിതരാകുന്ന വാർത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തമിഴ് സിനിമാ ലോകത്തെ ചൂടുപിടിച്ച ചർച്ചാ വിഷയം. അതിനു പിന്നാലെ ഇപ്പോഴിതാ നടൻ വീണ്ടും വിവാഹിതനായി എന്ന തരത്തിലുള്ള പ്രചാരണം. നടി പ്രിയങ്ക മോഹനുമായി രഹസ്യമായി വിവാഹം നിശ്ചയം നടന്നു എന്ന് പറഞ്ഞ് ചിത്രങ്ങളും പ്രചരിക്കാൻ തുടങ്ങി. ബ്രദർ എന്ന സിനിമാ സെറ്റിൽ നിന്നുള്ള ചിത്രമാണ് ഇത്തരത്തിൽ പ്രചരിക്കുന്നത്.


+ There are no comments
Add yours