
ഗ്യാസിന് നാടൻ ചികിത്സ; ദമ്പതികൾ ഗുരുതരാവസ്ഥയിൽ
കാഞ്ഞിരത്തിന്റെ തൊലി ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ച് ഗ്യാസിന് നാടൻ ചികിത്സ നടത്തിയ ദമ്പതികൾ ഗുരുതരാവസ്ഥയിൽ. ചെറുവട്ടൂർ പൂവത്തൂരിൽ വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളികളാണ് ഗ്യാസിന് നാടൻ ചികിത്സ നടത്തിയത്. അസം സ്വദേശി അക്ബർ അലി (55), ഭാര്യ സെലീമ ഖാത്തൂൺ(53) എന്നിവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. കാഞ്ഞിരത്തിൻ്റെ തൊലിയോ കുരുവോ ഇലയോ ശരീരത്തിൽ ചെന്നാൽ മരണകാരണം വരെ ആയേക്കാമെന്ന് ഡോക്‌ടർമാർ പറഞ്ഞു


+ There are no comments
Add yours