അമിത് ഷായ്ക്ക് നേരെയുള്ള കരിങ്കൊടി പ്രതിഷേധം: മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അതൃപ്തി; നടപടി അനാവശ്യ പ്രകോപനങ്ങൾക്ക് വഴിവെച്ചെന്ന് വിമർശനം

Estimated read time 0 min read

തിരുവനന്തപുരം: കൊല്ലത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിൽ മുഖ്യമന്ത്രിക്കും സംസ്ഥാന ആഭ്യന്തര മന്ത്രിക്കും കടുത്ത അതൃപ്തി. ഈ നടപടി സംസ്ഥാനത്ത് അനാവശ്യ പ്രതിഷേധങ്ങൾക്ക് വഴിവെച്ചുവെന്നാണ് വിലയിരുത്തൽ. കൃത്യമായ കൂടിയാലോചനകളില്ലാതെ കെ.സി. പക്ഷ നേതാക്കളാണ് സമരത്തിന് നേതൃത്വം നൽകിയതെന്ന് ഒരു വിഭാഗം നേതാക്കൾ വിമർശിച്ചു. അമിത് ഷായ്ക്കെതിരായ പ്രതിഷേധത്തിന് പിന്നാലെ സംസ്ഥാനത്തെ മന്ത്രിമാർക്കും നേതാക്കൾക്കും നേരെ യുവമോർച്ച വ്യാപകമായി കരിങ്കൊടി പ്രതിഷേധം തുടരുകയാണ്.

ബിനു ചുള്ളിയലിന്റെ നേതൃത്വത്തിൽ നടന്ന ഈ സമരം തികച്ചും അപക്വമായിപ്പോയെന്നും, ഉറങ്ങിക്കിടന്ന ബി.ജെ.പിയെ ഉണർത്താൻ മാത്രമേ ഇത് ഉപകരിച്ചുള്ളൂവെന്നുമാണ് ആക്ഷേപം. കേന്ദ്രമന്ത്രിയെ തടഞ്ഞതിന് മറുപടിയായി കോഴിക്കോട്ട് സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെയും വയനാട് എം.പി പ്രിയങ്ക ഗാന്ധിയുടെയും വാഹനവ്യൂഹം യുവമോർച്ച പ്രവർത്തകർ തടഞ്ഞിരുന്നു.

സംസ്ഥാനത്തെ മറ്റ് മന്ത്രിമാർക്ക് നേരെയും വിവിധയിടങ്ങളിൽ പ്രതിഷേധം അരങ്ങേറി. കൊല്ലത്ത് മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, കെ. മുരളീധരൻ എന്നിവർക്ക് നേരെ യുവമോർച്ചയുടെ പ്രതിഷേധമുണ്ടായി. കണ്ണൂർ കൊട്ടിയൂരിൽ പഞ്ചായത്ത് ഹാളിലെ യോഗത്തിന് ശേഷം മടങ്ങുകയായിരുന്ന മന്ത്രി സണ്ണി ജോസഫിനെയും, കരുനാഗപ്പള്ളിയിൽ വെച്ച് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരനെയും യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു.

+ There are no comments

Add yours