‘ബി.ജെ.പിയിൽ ചേർന്നാൽ കേന്ദ്രമന്ത്രിയാക്കാം’; മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ മുൻ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ വെളിപ്പെടുത്തൽ

Estimated read time 1 min read

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നിർണായക വെളിപ്പെടുത്തലുമായി മുൻ സംസ്ഥാന ചീഫ് സെക്രട്ടറി ജിജി തോംസൺ. സർവീസിൽ നിന്ന് വിരമിച്ച ശേഷം ബി.ജെ.പിയിൽ ചേരാൻ ഗ്യാനേഷ് കുമാർ തന്നോട് ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. പാർട്ടിയിൽ ചേർന്ന് തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചാൽ കേന്ദ്രമന്ത്രിയാക്കാമെന്ന് വരെ അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.

2016-ൽ ഡൽഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടെയായിരുന്നു ഇരുവരും തമ്മിൽ ഈ സംഭാഷണം നടന്നത്. താൻ ചീഫ് സെക്രട്ടറിയായി സർവീസിൽ തുടരുമ്പോഴായിരുന്നു ഗ്യാനേഷ് കുമാർ ഇത്തരമൊരു ക്ഷണം മുന്നോട്ടുവെച്ചത്. ഒരു ഉദ്യോഗസ്ഥനിൽ നിന്നുള്ള ഈ നീക്കം തന്നെ ഏറെ അദ്ഭുതപ്പെടുത്തിയെന്നും, എന്നാൽ ആ വാഗ്ദാനം താൻ അപ്പോൾത്തന്നെ നിരസിച്ചുവെന്നും ജിജി തോംസൺ വ്യക്തമാക്കി.

+ There are no comments

Add yours