പാലോട് കൊല്ലായിയിൽ നിയന്ത്രണം വിട്ട സ്കൂൾ ബസ് മറിഞ്ഞു; ഇരുപതോളം വിദ്യാർത്ഥികൾക്കും ആയയ്ക്കും പരിക്ക്

Estimated read time 0 min read

തിരുവനന്തപുരം: പാലോട് കൊല്ലായിയിൽ കുട്ടികളുമായി സഞ്ചരിക്കുകയായിരുന്ന സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. സംഭവത്തിൽ ഇരുപതോളം വിദ്യാർത്ഥികൾക്കും ബസിലുണ്ടായിരുന്ന ആയയ്ക്കും പരിക്കേറ്റു. കൊല്ലായിൽ ഗവൺമെന്റ് എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.

ആരുടെയും പരിക്ക് ഗുരുതരമല്ല

സ്കൂൾ വിട്ട് കുട്ടികളെ വീടുകളിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ബസ് നിയന്ത്രണം തെറ്റി മറിഞ്ഞത്. പരിക്കേറ്റ കുട്ടികളെയും ആയയെയും ഉടൻ തന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇതിൽ അഞ്ച് കുട്ടികളെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രദേശവാസികളും അധികൃതരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

+ There are no comments

Add yours