കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ആശ്വാസം. കഴിഞ്ഞ രണ്ട് ദിവസമായി തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരുന്ന സ്വർണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി.
ഗ്രാമിന് 45 രൂപ കുറഞ്ഞു
ഇന്ന് ഒരു പവൻ സ്വർണത്തിന് 360 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,05,680 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന് 45 രൂപ കുറഞ്ഞ് 13,210 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,06,040 രൂപയായിരുന്നു വില. സ്വർണം വാങ്ങാൻ കാത്തിരിക്കുന്ന ഉപഭോക്താക്കൾക്ക് ഇന്നത്തെ വിലയിടിവ് ചെറിയൊരു ആശ്വാസമാണ് നൽകുന്നത്.




+ There are no comments
Add yours