സാംസ്കാരിക അക്കാദമികളിൽ പുതിയ അധ്യക്ഷന്മാർ; കൽപ്പറ്റ നാരായണൻ സാഹിത്യ അക്കാദമി ചെയർമാൻ, ജി. വേണുഗോപാൽ സംഗീത നാടക അക്കാദമിയിൽ

Estimated read time 1 min read

സംസ്ഥാനത്തെ വിവിധ സാംസ്കാരിക സ്ഥാപനങ്ങളുടെയും അക്കാദമികളുടെയും പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ചു. കൽപ്പറ്റ നാരായണനെ കേരള സാഹിത്യ അക്കാദമി ചെയർമാനായും, ഗായകൻ ജി. വേണുഗോപാലിനെ സംഗീത നാടക അക്കാദമി ചെയർമാനായും നിയമിച്ചു.

മറ്റ് പ്രധാന നിയമനങ്ങൾ താഴെ പറയുന്നവയാണ്:

  • കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ (KSFDC): പ്രേം കുമാർ (ചെയർമാൻ)
  • കേരള സാംസ്കാരിക ക്ഷേമനിധി ബോർഡ്: എം. രഞ്ജിത്ത് (ചെയർമാൻ)
  • കേരള ലളിതകലാ അക്കാദമി: പ്രൊഫ. പ്രകാശ് മൂർത്തി (ചെയർമാൻ)
  • കേരള ഫോക്ലോർ അക്കാദമി: സുരേഷ് ബാബു എളയാവൂർ (ചെയർമാൻ)

അതേസമയം, കേരള ചലച്ചിത്ര അക്കാദമിയുടെ ജനറൽ കൗൺസിൽ ഇന്നലെ സർക്കാർ പുനഃസംഘടിപ്പിച്ചിരുന്നു. നടൻ രവീന്ദ്രനാണ് പുതിയ അക്കാദമി ചെയർമാൻ. നടി പ്രിയങ്ക നായർ വൈസ് ചെയർപേഴ്സണാകും. സലിം ഹസൻ, ജോഫിൻ ടി. ചാക്കോ എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും നിയമിച്ചിട്ടുണ്ട്. ഇവർക്ക് പുറമെ ദീപു കരുണാകരൻ, വൈക്കം വിജയലക്ഷ്മി, എം.വി ഗിരീഷ്കുമാർ, ബി. രാകേഷ്, സജീവൻ അന്തിക്കാട്, സക്കരിയ, ആർ.എസ് പണിക്കർ, ധർമ്മജൻ ബോൾഗാട്ടി, വാഴൂർ ജോസ്, എ. കബീർ, സാബു ശങ്കർ, ഷെർഗ സന്ദീപ്, അബ്ദുൾ ഹനാൻ എന്നിവരെ ഉൾപ്പെടുത്തിയാണ് ചലച്ചിത്ര അക്കാദമിയുടെ പുതിയ ജനറൽ കൗൺസിൽ രൂപീകരിച്ചിരിക്കുന്നത്.

+ There are no comments

Add yours