ഏഷ്യൻ ഗെയിംസിൽ വീണ്ടും മലയാളിത്തിളക്കം; ഷൂട്ടിങ്ങിൽ വിദർശ കെ. വിനോദിന് രണ്ടാം വെള്ളി

Estimated read time 0 min read

ഏഷ്യൻ ഗെയിംസിൽ ചരിത്രനേട്ടവുമായി മലയാളി ഷൂട്ടിങ് താരം വിദർശ കെ. വിനോദ്. വനിതകളുടെ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻ ടീം ഇനത്തിൽ വിദർശ ഉൾപ്പെട്ട ഇന്ത്യൻ ടീം വെള്ളി മെഡൽ കരസ്ഥമാക്കി. വിദർശയ്ക്ക് പുറമെ തിലോത്തമ സെൻ, അഷി ചോക്‌സി എന്നിവരാണ് മെഡൽ നേടിയ ടീമിലുണ്ടായിരുന്നത്. ഇതിനുപുറമെ, വ്യക്തിഗത ഇനത്തിൽ വിദർശയും തിലോത്തമയും ഫൈനലിന് യോഗ്യത നേടുകയും ചെയ്തു. നേരത്തെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലും കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ വിദർശ വെള്ളി മെഡൽ നേടിയിരുന്നു.

അതേസമയം, പുരുഷന്മാരുടെ മാരത്തണിൽ സാവൻ ബർവാളിലൂടെ ഇന്ത്യ വെള്ളി മെഡൽ നേടി. ഈ ഇനത്തിൽ 44 വർഷത്തിന് ശേഷമാണ് ഇന്ത്യയ്ക്കായി ഒരു താരം മെഡൽ നേടുന്നത്. ആർച്ചറി മത്സരങ്ങളിലും ഇന്ത്യൻ താരങ്ങൾ മികച്ച തുടക്കമാണ് കുറിച്ചിരിക്കുന്നത്.

+ There are no comments

Add yours