ഇടുക്കി ഏലപ്പാറയ്ക്ക് സമീപം നാലാംമൈലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച കാർ പാലത്തിൽ നിന്ന് ചിന്നാർ ആറ്റിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. അടൂർ സ്വദേശിയായ അഭിഷേക് എസ്. നായർ (28) ആണ് മരിച്ചത്. കുട്ടിക്കാനത്ത് നിന്ന് കട്ടപ്പന ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അപകടത്തിൽ അഭിഷേകിന്റെ ഭാര്യ കാവ്യ, ഒപ്പമുണ്ടായിരുന്ന അഭിറാം, അപ്സ എന്നിവർക്ക് പരിക്കേറ്റു. ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിൽ മറ്റൊരാൾ കൂടി ഉണ്ടായിരുന്നതായി വിവരമുണ്ടെങ്കിലും ഇയാളെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ ലഭ്യമായിട്ടില്ല. മരിച്ച അഭിഷേകിന്റെ മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.




+ There are no comments
Add yours