തിരുവനന്തപുരത്ത് വൻ തീപിടിത്തം; 2 സ്ത്രീകൾ മരിച്ചു
തിരുവനന്തപുരം പാപ്പനംകോടിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഓഫീസിൽ വൻ തീപിടിത്തം. അപകടത്തിൽ രണ്ട് പേർ മരിച്ചു. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയും ഓഫീസിൽ എത്തിയ മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. രണ്ടാമത്തെ ആളെ തിരിച്ചറിഞ്ഞിട്ടില്ല. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് തീ അണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.



+ There are no comments
Add yours