പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടില്‍നിന്ന് ആറ്റില്‍ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.പുന്നമട അവലൂക്കുന്ന് കൊറച്ചേരി കണ്ടത്തില്‍ തോമസ് ജോസഫിന്റെ മകൻ എബിൻ തോമസ് (മത്തായി- 31) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ഫിനിഷിങ് പോയിന്റിലെ പവലിയന് സമീപമായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ അപകടം. മോട്ടോർ ബോട്ടിലെ ജീവനക്കാരനായിരുന്ന എബിൻ തോമസിന് ബോട്ടിലിരിക്കെ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും 25 അടിയോളം താഴ്ചയുള്ള ആറ്റിലേക്ക് മറിഞ്ഞു വീഴുകയുമായിരുന്നു.










+ There are no comments
Add yours