നടൻ ടൈഗർ ഷ്റോഫിനുനേരെ വെടിവയ്പ്: ഡ്രൈവർക്ക് പരുക്ക്…

Estimated read time 0 min read

ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെ മുംബൈയിലെ ജുഹുവിൽ വച്ച് അക്രമികളുടെ വെടിവെയ്പ്പ്. താരം സഞ്ചരിച്ച കാറിന് നേരെയാണ് വെടിവയ്പ്പ് ഉണ്ടായതെന്നാണ് വിവരം. ടൈഗർ ഷ്റോഫിൻറെ ഡ്രൈവർക്കും സമീപത്തുണ്ടായിരുന്നു ഒരു ഓട്ടോറിക്ഷ ഡ്രൈവർക്കും പരിക്കേറ്റു. എന്നാൽ ടൈഗർ ഷ്റോഫ് പരിക്കുകൾ ഒന്നുമേൽക്കാതെ രക്ഷപ്പെട്ടു. താരം സുരക്ഷിതനാണെന്ന് അധികൃതർ അറിയിച്ചു. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് താരത്തിന് നേരെ വെടിയുതിർത്തത്. വെടിവെയ്പ്പിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും സംഭവത്തിൽ അന്വേഷണം ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.

+ There are no comments

Add yours