ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ചീഫ് സെലക്ടറായി മുൻ സ്പിന്നർ പ്രഗ്യാൻ ഓജയെ ബി.സി.സി.ഐ നിയമിച്ചു. അജിത് അഗാർക്കർ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് പുതിയ നിയമനം. ഇതിനുപുറമെ, മുൻ ഇന്ത്യൻ താരം രമേഷ് പവാറിനെയും സെലക്ഷൻ കമ്മിറ്റിയിൽ പുതിയതായി ഉൾപ്പെടുത്തിയിട്ടുണ്ട്.
നിലവിലെ സെലക്ഷൻ കമ്മിറ്റി അംഗങ്ങളിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിച്ച സീനിയർ താരം എന്ന പരിഗണനയിലാണ് പ്രഗ്യാൻ ഓജ പാനലിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. പ്രഗ്യാൻ ഓജ (ചെയർമാൻ), ശിവ് സുന്ദർ ദാസ്, ആർ.പി. സിംഗ്, അജയ് റത്ര, രമേഷ് പവാർ എന്നിവരടങ്ങുന്നതാണ് പുതിയ സെലക്ഷൻ കമ്മിറ്റി.
സെലക്ഷൻ കമ്മിറ്റിയിലെ ഒഴിവിലേക്ക് മുൻ താരങ്ങളായ അശോക് മൽഹോത്ര, ജതിൻ പരാഞ്ജപെ എന്നിവരുൾപ്പെട്ട ക്രിക്കറ്റ് ഉപദേശക സമിതിയാണ് (CAC) അപേക്ഷകരെ വിലയിരുത്തി രമേഷ് പവാറിനെ ശുപാർശ ചെയ്തത്. ബി.സി.സി.ഐ ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെയാണ് പുതിയ നിയമനങ്ങൾ പ്രഖ്യാപിച്ചത്. മുൻ സെലക്ഷൻ കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ അജിത് അഗാർക്കർ നൽകിയ വിലയേറിയ സംഭാവനകളെയും അർപ്പണബോധത്തെയും ബി.സി.സി.ഐ പ്രത്യേകം അഭിനന്ദിച്ചു.





+ There are no comments
Add yours