മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രതിഷേധങ്ങൾക്കിടെ രാഹുൽ ഗാന്ധിയുടെ വിയറ്റ്നാം യാത്ര; ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ രാഷ്ട്രീയ വിവാദം കടുക്കുന്നു

Estimated read time 0 min read

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യത്ത് വിവിധ സംഘടനകളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിദേശത്തേക്ക് പോയതായി റിപ്പോർട്ട്. വിയറ്റ്നാമിലെ ഹനോയിയിലേക്കാണ് അദ്ദേഹം പോയതെന്നാണ് വിവരം. വിമാനത്തിനുള്ളിൽ ഇരിക്കുന്ന രാഹുലിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ഇതിനെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങളും കടുക്കുകയാണ്.

ഇന്ത്യ സഖ്യവും സി.ജെ.പിയും ഉൾപ്പെടെ തെരുവിൽ പ്രതിഷേധിക്കുമ്പോൾ, അതിന് നേതൃത്വം നൽകേണ്ട രാഹുൽ വിദേശത്തേക്ക് മുങ്ങിയെന്ന് ബി.ജെ.പി അനുഭാവികളും നേതാക്കളും രൂക്ഷമായി പരിഹസിച്ചു. ആശിഷ് സേത്ത് എന്ന ഐഡിയിൽ നിന്ന് പുറത്തുവന്ന വീഡിയോ ബി.ജെ.പിയുടെ വിവിധ സംസ്ഥാന കമ്മിറ്റികളുടെ ഔദ്യോഗിക പേജുകളും പങ്കുവെച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങൾ വ്യാജമല്ലെന്നാണ് പ്രാഥമിക നിഗമനം.

എന്നാൽ ഈ വിഷയത്തിൽ പ്രതിരോധവുമായി കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് രംഗത്തെത്തി. രാഹുലിന്റെ യാത്രയെ വിവാദമാക്കേണ്ടതില്ലെന്നും, ലോക്സഭാ സമ്മേളനം നടക്കുമ്പോൾ വിദേശയാത്ര നടത്തുന്ന പ്രധാനമന്ത്രിയുള്ള രാജ്യത്ത് ഇത് വിമർശിക്കാൻ ബി.ജെ.പിക്ക് യാതൊരു അവകാശവുമില്ലെന്നും അദ്ദേഹം തിരിച്ചടിച്ചു. അതേസമയം, യാത്ര സംബന്ധിച്ച് രാഹുൽ ഗാന്ധിയോ കോൺഗ്രസ് നേതൃത്വമോ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

+ There are no comments

Add yours