വിസിറ്റ് വിസ; ജോലിക്ക് നിയമിച്ചാൽ 10 ലക്ഷം ദിർഹം വരെ പിഴ
വിസിറ്റ് വിസയിലെത്തുന്നവരെ ജോലിക്ക് നിയമിക്കുന്ന കമ്പനികൾക്ക് കടുത്ത ശിക്ഷയുമായി UAE. നിയമം ലംഘിച്ചാൽ കമ്പനികൾക്ക് ഒരു ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴ ഈടാക്കും. വർക്ക് പെർമിറ്റ് ഇല്ലാത്തവരെ ജോലിക്ക് നിയമിക്കുന്നതിന് നേരത്തെ അമ്പതിനായിരം മുതൽ 2 ലക്ഷം ദിർഹം വരെയായിരുന്നു പിഴ. സന്ദർശക വിസയിലെത്തുന്നവർ വഞ്ചിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് നിയമം കടുപ്പിച്ചത്.



+ There are no comments
Add yours