സപ്ലൈകോ ഓണം ഫെയറിൽ തിരക്കേറുന്നു…

Estimated read time 0 min read

സപ്ലൈകോ ഓണം ഫെയറിൽ തിരക്കേറുന്നു

ഓണക്കാല വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാനും ജനങ്ങൾക്ക് മിതമായ നിരക്കിൽ ഗുണനിലവാരമുള്ള നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കാനുമായി സപ്ലൈകോ എല്ലാ ജില്ലകളിലും മികച്ച സംവിധാനം, ഇതിന്റെ ഫലമായി ഓണം ഫെയറിൽ തിരക്കേറുന്നു.
ഈ മാസം 13ന് ആരംഭിച്ച മേളയിൽ ഇതുവരെ 1,588 ഉപഭോക്താക്കളിൽ നിന്നായി 15,73,302 രൂപയുടെ വിറ്റുവരവുണ്ടായതായി സപ്ലൈകോ ഡിപ്പോ മാനേജർ അറിയിച്ചു. സബ്സിഡി ഇനത്തിൽ 7.20 ലക്ഷം രൂപയുടെയും നോൺ സബ്സിഡി ഇനത്തിൽ 8.53 ലക്ഷം രൂപയുടെയും വിൽപ്പനയാണ് നടന്നത്. രാവിലെ 10 മുതൽ രാത്രി എട്ട് വരെയാണ് ഫെയറിന്റെ പ്രവർത്തന സമയം.
ജില്ലാ ഫെയറിനു പുറമെ, ഇന്നു മുതൽ 25 വരെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഓണം ഫെയറുകൾ നടക്കും. 13 ഇനം അവശ്യസാധനങ്ങൾ സബ്സിഡി നിരക്കിലാണ് സപ്ലൈകോ വഴി വിതരണം ചെയ്യുന്നത്.മിൽമ, ഹോർട്ടികോർപ്പ് തുടങ്ങിയ സർക്കാർ ഏജൻസികളുടെ സ്റ്റാളുകളും ഫെയറിൽ ഒരുക്കിയിട്ടുണ്ട്. അതിനാൽ ഓണത്തിനാവശ്യമായ പച്ചക്കറി, പാൽ ഉൾപ്പെടെയുള്ള സാധനങ്ങൾ ഒരൊറ്റ കുടക്കീഴിൽ നിന്ന് വാങ്ങാൻ കഴിയും. ഉപഭോക്താക്കൾക്കായി ആകർഷകമായ സമ്മാനപദ്ധതികളും ഇത്തവണ സപ്ലൈകോ ഒരുക്കിയിട്ടുണ്ട്.

+ There are no comments

Add yours