എംഡിഎംഎയുമായി സ്‌കൂൾ മാനേജർ ഉൾപ്പെടെ 2 പേർ പിടിയിൽ
മലപ്പുറം പെരിന്തൽമണ്ണയിൽ വൻ ലഹരിവേട്ട. 104 ഗ്രാം MDMA യുമായി എയ്ഡഡ് സ്ക്കൂൾ മാനേജരടക്കം 2 പേർ പിടിയിലായി. കൊടിഞ്ഞി സ്വദേശികളായ ചോലപൊറ്റയിൽ ദാവൂദ് ഷമീൽ, ഷാനിദ് എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. അറസ്റ്റിലായ ദാവൂദ് ഷെമീൽ എയ്ഡഡ് സ്‌കൂളിൻ്റെ മാനേജരാണ്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരിൽ നിന്ന് MDMA പിടിച്ചെടുത്തത്.


+ There are no comments
Add yours