ക്ഷേമ പെൻഷനും ക്ഷേമനിധി ബോർഡ് പെൻഷനും ഫണ്ട് അനുവദിച്ച് സർക്കാർ, ഈ മാസവും വീട്ടിലെത്തിക്കും…

Estimated read time 0 min read

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെൻഷനും വിതരണം ചെയ്യുന്നതിനായി തുക അനുവദിച്ച് സംസ്ഥാന സർക്കാർ. ക്ഷേമനിധി ബോർഡ് പെൻഷനായി 130.31 കോടി രൂപയാണ് അനുവദിച്ചത്. 6.59 ലക്ഷം ഗുണഭോക്താക്കൾക്ക് ഈ തുക ലഭിക്കും. പെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും.സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിനായി 951.39 കോടി രൂപയും സർക്കാർ അനുവദിച്ചു. 51.59 ലക്ഷം ഗുണഭോക്താക്കൾക്കാണ് ഈ മാസം പെൻഷൻ ലഭിക്കുക. ഓഗസ്റ്റ് 31 വരെ പെൻഷൻ വിതരണം തുടരും.കഴിഞ്ഞ മാസങ്ങളിലേതുപോലെ ഈ മാസവും സഹകരണ സംഘങ്ങൾ വഴി ഗുണഭോക്താക്കളുടെ വീടുകളിൽ പെൻഷൻ എത്തിക്കും. ക്ഷേമനിധി ബോർഡ് പെൻഷനും സാമൂഹ്യ സുരക്ഷാ പെൻഷനും ഉൾപ്പെടെ ആകെ 1081.70 കോടി രൂപയാണ്.

+ There are no comments

Add yours