ഷെയിൻ നിഗത്തിൻ്റെ നായകനാക്കി വീര സംവിധാനം ചെയ്യുന്ന ‘ഹാൽ’ എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. ഒരു മ്യൂസിക്കൽ പ്രണയചിത്രമായി ഒരുങ്ങുന്ന ‘ഹാലി’ന്റെ തിരക്കഥ ഒരുക്കുന്നത് നിഷാദ് കോയ ആണ്. കോരിച്ചൊരിയുന്ന മഴയുടെ പശ്ചാത്തലത്തിൽ പോലീസ് ബലമായി വേർപെടുത്തുന്ന രണ്ട് കമിതാക്കളെയാണ് ടീസറിൽ കാണാൻ സാധിക്കുന്നത്. ‘ഓർഡിനറി’, ‘മധുര നാരങ്ങ’, ‘തോപ്പിൽ ജോപ്പൻ’, ‘ശിക്കാരി ശംഭു’ എന്നീ ചിത്രങ്ങൾക്ക് ശേഷം നിഷാദ് കോയ രചന നിർവഹിക്കുന്ന സിനിമയാണ് ‘ഹാൽ’. പുതുമുഖം സാക്ഷി വൈദ്യ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
‘ആദത്’, ‘വോ ലംഹേ’, ‘പെഹലീ നസർ മേം’, ‘തേരാ ഹോനേ ലഗാ ഹൂം’ തുടങ്ങിയ ഗാനങ്ങളിലൂടെ ഇന്ത്യൻ സംഗീത പ്രേമികൾക്കിടയിൽ ശ്രദ്ധേയനായ ആതിഫ് അസ്ലലം മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ‘ഹാൽ’.
ഹാൽ’ എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി.

+ There are no comments
Add yours