ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷൻ പരിസരത്ത് തെരുവ് നായ്ക്കളുടെ ശല്യത്തിനെതിരെ നടപടി വേണം. ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനിലെ ആർഡിഒ ഓഫീസർ ഇങ്ങനെ ഒരു ബോർഡ് കാണാം. തെരുവ് നായ്ക്കളുടെ ശല്യം ഉണ്ട് . ഓഫീസിലേക്ക് വരുന്നവർ ഗ്രിൽ അടച്ചിടണം. ആർഡിഒ ഓഫീസിൽ പല കാര്യങ്ങൾക്കായി ദിവസേന ഏറെ പൊതു ജനങ്ങളും ഉദ്യോഗസ്ഥരും വരുന്നുണ്ട്.അവർക്കുള്ള മുന്നറിയിപ്പ് ബോർഡാണിത്. പ്രധാനപ്പെട്ട സർക്കാർ ഓഫീസിൻറെ മുന്നിലാണ് ഇങ്ങനെ ഒരു ബോർഡ് വച്ചിരിക്കുന്നത്. സിവിൽ സ്റ്റേഷനിൽ തെരുവ് നായ്ക്കളുടെ ശല്യത്തിനെതിരെ ശ്വാശത പരിഹാരത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഉദ്യോഗസ്ഥരുമാണ് നടപടി എടുക്കേണ്ടത്. സിവിൽ സ്റ്റേഷനിൽ വരുന്ന ഉദ്യോഗസ്ഥരേയും പൊതു ജനങ്ങളേയും തെരുവ് നായ്ക്കളുടെ ശല്യത്തിൽ നിന്നും ഒഴിവാക്കുന്നതിന് സർക്കാർ നടപടി എടുക്കണം. പടം ഇരിങ്ങാലക്കുട ആർഡിഒ ഓഫീസിനു മുന്നിൽ പൊതുജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും മുള്ള മുന്നറിയിപ്പ് ബോർഡ്.
Reporter : ഇ രമേശ്.





+ There are no comments
Add yours