കണ്ണൂരിൽ ഇരട്ടക്കൊലപാതകം; ഉമ്മയെയും മകളെയും വെട്ടിക്കൊന്നു

Estimated read time 0 min read



കണ്ണൂരിൽ ഇരട്ടക്കൊലപാതകം; ഉമ്മയെയും മകളെയും വെട്ടിക്കൊന്നു

കണ്ണൂർ മുഴക്കുന്ന് തൊണ്ടൻ കുഴിയിൽ ഉമ്മയും മകളും വെട്ടേറ്റ് മരിച്ചു. വിളക്കോട് പനച്ചിക്കടവത്ത് സികെ അലീമ (53), മകൾ സൽമ (30) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സൽമയുടെ ഭർത്താവ് ഷാഹുൽ ഹമീദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ മകനെ വെട്ടേറ്റ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഴക്കുന്ന് പൊലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്.

+ There are no comments

Add yours