സി.എം.ആർ.എൽ-എക്സാലോജിക് കേസ്: ഇ.ഡിയുടെ കത്തിൽ കേസെടുക്കാൻ വിജിലൻസിന് ബാധ്യതയില്ലേയെന്ന് ഹൈക്കോടതി

Estimated read time 1 min read

കൊച്ചി: സി.എം.ആർ.എൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ വിജിലൻസിന് ബാധ്യതയില്ലേയെന്ന് ഹൈക്കോടതി. സുപ്രീം കോടതി നിർദേശപ്രകാരം ഇത്തരം വിവരങ്ങൾ ലഭിച്ചാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ടതല്ലേയെന്നും കോടതി വാക്കാൽ ചോദിച്ചു.

എന്നാൽ, വിഷയത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷം മാത്രം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്താൽ മതിയെന്ന നിലപാടാണ് സംസ്ഥാന സർക്കാർ കോടതിയിൽ സ്വീകരിച്ചത്. ഇക്കാര്യത്തിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ വ്യക്തത വരുത്തിയിട്ടുള്ളതാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി. കൂടാതെ, ഈ വിഷയത്തിൽ ഇ.ഡിക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അവർ നേരിട്ട് ഹർജി നൽകട്ടെയെന്നും സർക്കാർ വാദിച്ചു.

അതേസമയം, വിജിലൻസിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പ്രാഥമിക അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് ഇ.ഡി ഹൈക്കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട തെളിവുകൾ മുദ്രവെച്ച കവറിൽ കോടതിയിൽ ഹാജരാക്കാൻ തയ്യാറാണെന്നും ഇ.ഡി വ്യക്തമാക്കി.

+ There are no comments

Add yours