കോഴിക്കോട്: 26 കിലോ സ്വർണവുമായി ബാ ങ്ക് മാനേജർ മുങ്ങി. ബാങ്ക് ഓഫ് മഹാരാഷ്ട്ര വ ടകര ശാഖയിലാണ് കോടികളുടെ തട്ടിപ്പ് നട ന്നത്. തമിഴ്‌നാട് സ്വദേശി മധു ജയകുമാറാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു.
മുക്കുപണ്ടം വച്ചതിനുശേഷമാണ് ഇയാൾ തട്ടി പ്പ് നടത്തിയത്. മാനേജരുടെ സ്ഥലംമാറ്റത്തോ ടെയാണ് 17 കോടി രൂപയുടെ തട്ടിപ്പ് പുറത്താ യത്. കഴിഞ്ഞ മാസം ജയകുമാറിനെ പാലാരി വട്ടം ശാഖയിലേക്ക് സ്ഥലംമാറ്റിയിരുന്നു.
പുതുതായി ചാർജെടുത്ത മാനേജർ ഇർഷാദ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറ ത്തായത്. ബാങ്കിൽ പണയം വച്ച സ്വർണ ഉരു പ്പടികൾക്ക് പകരം മുക്ക് പണ്ടം വച്ചായിരുന്നു തട്ടിപ്പ്. 26 കിലോയുടെ മുക്ക്പണ്ടങ്ങളാണ് ബാങ്കിൽ നിന്നും കണ്ടെത്തിയത്.
മധു ജയകുമാർ പാലാരിവട്ടത്ത് ചാർജ് എടു ത്തില്ലെന്നും ഒളിവിൽ കഴിയുന്ന പ്രതിയെ ഉട ൻ അറസ്റ്റ് ചെയ്യുമെന്നും വടകര പോലീസ് പറ ഞ്ഞു.


+ There are no comments
Add yours