ഇ-കെവൈസി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഗ്യാസ് സിലിണ്ടര്‍ ലഭിക്കാന്‍ ബുദ്ധിമുട്ടിയേക്കും…

Estimated read time 1 min read

ഗാർഹിക എൽ.പി.ജി കണക്ഷനുകളുടെ ഇ-കെവൈസി പൂർത്തിയാക്കാനുള്ള സമയപരിധി അടുത്തു. ആഗസ്റ്റ് 15-നകം ബയോമെട്രിക് വിവരങ്ങൾ പുതുക്കി നൽകിയില്ലെങ്കിൽ, സബ്‌സിഡി നിരക്കിലുള്ള സിലിണ്ടറുകളുടെ വിതരണം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയവും എണ്ണക്കമ്പനികളും മുന്നറിയിപ്പ് നൽകി. വ്യാജ കണക്ഷനുകളും ഒരേ വ്യക്തിയുടെ പേരിലുള്ള ഒന്നിലധികം ഗ്യാസ് കണക്ഷനുകളും കണ്ടെത്തി ഒഴിവാക്കാനും അർഹരായ ഉപഭോക്താക്കൾക്ക് മാത്രം സബ്‌സിഡി ആനുകൂല്യങ്ങൾ ഉറപ്പുവരുത്താനുമാണ് പെട്രോളിയം മന്ത്രാലയം ഈ നടപടി ശക്തമാക്കിയത്.

+ There are no comments

Add yours