ഷിരൂരിൽ നിന്ന് മൃതദേഹം കണ്ടെത്തി
ഷിരൂരിൽ നിന്ന് മൃതദേഹം കണ്ടെത്തിയെന്ന് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. കടൽ തീരത്ത് നിന്ന് ജീർണിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഷിരൂരിൽ നിന്ന് 60km ചുറ്റളവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പുരുഷന്റെ മൃതദേഹമാണെന്നാണ് നിഗമനം. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം അർജുന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഈ പ്രദേശത്ത് നിന്ന് ഒരു മത്സ്യത്തൊഴിലാളിയെയും കാണാതായിട്ടുണ്ട്. ഡിഎൻഎ പരിശോധ നടത്താതെ മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിക്കാൻ കഴിയാത്ത അവസ്ഥയാണ്. അതേസമയം, ഡിഎൻഎ പരിശോധന നടത്തണമെന്ന് അർജുന്റെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.
കർണാടകയിലെ മണ്ണിടിച്ചിലുണ്ടായ ഷിരൂരിൽ നിന്ന് അർജുൻ അടക്കം മൂന്ന് പേരുടെ മൃതദേഹമാണ് ഇനി കണ്ടെത്താനുള്ളത്. അർജുൻ, ലോകേഷ്, ജഗനാഥ് എന്നിവരേയാണ് കണ്ടെത്താനുള്ളത്. ഇപ്പോൾ കണ്ടെത്തിയ മൃതദേഹത്തിന്റെറെ ഡിഎൻഎ പരിശോധന നടത്തിയ ശേഷമേ ആരുടേതാണെന്ന് മനസിലാക്കാൻ സാധിക്കൂ.


+ There are no comments
Add yours