മലയാളി നർത്തകി മരിച്ചു
വാഹനാപകടത്തിൽ മലയാളി നർത്തകി ഗൗരി നന്ദ കൊല്ലപ്പെട്ടു. തമിഴ്നാട് കടലൂർ ചിദംബരത്തുള്ള അമ്മപെട്ടെ ബൈപാസിലാണ് വാഹനാപകടം ഉണ്ടാകുന്നത്. എറണാകുളം സ്വദേശിയാണ് ഗൗരി നന്ദ. പുതുച്ചേരിയിലേക്കുള്ള യാത്രക്കിടെയാണ് അപകടം. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമെന്നാണ് വിവരം. പരിക്കേറ്റവർ കടലൂർ ജില്ലാ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.




+ There are no comments
Add yours