തൃശൂരിൽ അതിരപ്പിള്ളിയിൽ കനത്ത മഴ. രാത്രി നാല് മണിക്കൂർ തുടർച്ചയായി മഴ പെയ്തു. കനത്തമഴയുടെ പശ്ചാത്തലത്തിൽ അതിരപ്പള്ളിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്ന് അടച്ചിടും. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് അതിരപ്പിള്ളി മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടുമെന്ന് റേഞ്ച് ഓഫീസർ അറിയിച്ചു.



+ There are no comments
Add yours