തൃശൂരിൽ നാല് വയസുകാരനെ പുലി ആക്രമിച്ചു
തൃശൂർ മലക്കപ്പാറയിൽ പുലിയുടെ ആക്രമണം. വീട്ടിൽ അച്ഛനും അമ്മയ്ക്കും ഒപ്പം കിടന്നുറങ്ങിയ നാല് വയസുകാരനെ പുലി ആക്രമിച്ചു. വീരൻകുടിയിലെ ആദിവാസി ഉന്നതിയിലെ രാഹുലെന്ന കുട്ടിക്കാണ് പരിക്കുപറ്റിയത്. പുലി ആക്രമിച്ച് തുടങ്ങിയപ്പോൾ ഇവർ ഇറങ്ങി ഓടുകയായിരുന്നു. കുഞ്ഞ് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. കുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു




+ There are no comments
Add yours