ആലപ്പുഴയിൽ യുവാക്കൾ തമ്മിൽ കത്തിക്കുത്ത്
ആലപ്പുഴ കെഎസ്ആർടിസി സ്റ്റാൻഡിൽ വെച്ച് യുവാവിന് വെട്ടേറ്റു. കണ്ണൂർ സ്വദേശിയായ റിയാസിനാണ് വെട്ടേറ്റത്. ശരീരത്തിൽ നിരവധി വെട്ടുകളേറ്റ റിയാസിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശികളായ സിബി, വിഷ്ണുലാൽ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവാക്കൾ തമ്മിൽ സോഷ്യൽ മീഡിയ വഴിയുണ്ടായ തർക്കം പരിഹരിക്കുന്നതിനിടെയായിരുന്നു കത്തിക്കുത്ത്.




+ There are no comments
Add yours