യുവതിയെ ആൺസുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലത്ത് ആൺ സുഹൃത്തിൻ്റെ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ആയുർ ഇളമാട് ചെറുവക്കൽ സ്വദേശിനി അഞ്ജന സതീഷ് (21)നെ ആണ് സുഹൃത്ത് നിഹാസിന്റെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ജനയെ നിഹാസും നാട്ടുകാരും ചേർന്ന് അഴിച്ചിറക്കി കടയ്ക്കൽ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറുമാസം മുമ്പാണ് അഞ്ജനയും നിഹാസും ഒരുമിച്ച് താമസം ആരംഭിച്ചത്.


+ There are no comments
Add yours