*പോലീസുദ്ദ്യോഗസ്ഥരുടെ ഔദ്ദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയ വാറണ്ട് പ്രതിയായ സ്റ്റേഷൻ റൗഡി വിജയ് ബാബു റിമാന്റിലേക്ക്.*
18/07/2025 തീയ്യതി വൈകീട്ട് 4.50 മണിക്ക് വാറണ്ട് പ്രതിയായ സ്റ്റേഷൻ റൗഡി വലപ്പാട് ബീച്ച് ദേശത്ത്, ഓളാട്ട് വീട്ടിൽ വിജയ് ബാബു 35 വയസ്സ് എന്നയാൾ വീട്ടിലുണ്ടെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ വലപ്പാട് ബീച്ചിലെ വീട്ടിലെത്തിയ വലപ്പാട് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ സാബു, സിവിൽ പോലീസ് ഓഫീസർമാരായ അബീഷ്, വിഷ്ണു, ആനന്ദ് എന്നിവരുടെ ഔദ്യോഗീക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കാര്യത്തിന് വിജയ് ബാബുവിനെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു.
വിജയ് ബാബു വലപ്പാട് പോലീസ് സ്റ്റേഷനിൽ ഒരു അടിപിടി കേസും, സ്ത്രീയെ അശ്ലിലം പറഞ്ഞ് മാനഹാനി വരുത്തിയ ഒരു കേസും അടക്കം 3 ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രമേഷ്.എം.കെ, സബ്ബ് ഇൻസ്പെക്ടർമാരായ എബിൻ സി എൻ, സാബു, സിവിൽ പോലീസ് ഓഫീസർമാരായ അബീഷ്, വിഷ്ണു ആനന്ദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.




+ There are no comments
Add yours