അന്തിക്കാട് സ്കൂൾ കുട്ടികൾക്കു വിതരണം ചെയ്യുന്നതിനായി സ്കൂൾ സമീപത്തുള്ള വാടക വീട്ടിൽ മയക്കുമരുന്നു സൂക്ഷിച്ച പശ്ചിമ ബംഗാൾ സ്വദേശി റിമാന്റിലേക്ക്

Estimated read time 1 min read

*സ്കൂൾ കുട്ടികൾക്കു വിതരണം ചെയ്യുന്നതിനായി സ്കൂൾ സമീപത്തുള്ള വാടക വീട്ടിൽ മയക്കുമരുന്നു സൂക്ഷിച്ച പശ്ചിമ ബംഗാൾ സ്വദേശി റിമാന്റിലേക്ക്*…

സ്കൂൾ കുട്ടികൾക്കു വിതരണം ചെയ്യുന്നതിനായി നിരോധിത മയക്കുമരുന്നുകൾ സൂക്ഷിച്ച അന്യസംസ്ഥാന തൊഴിലാളിയെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കീഴിപ്പിള്ളിക്കരയിലെ സ്കൂളിനടുത്തുള്ള വാടക വീട്ടിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അന്യ സംസ്ഥാന തൊഴിലാളിയായ ഇസാജുൽ (26 വയസ്സ്), സോമ്പാറ, മുർഷിദാബാദ്, കൊൽക്കത്ത  എന്നയാളാണ് പിടിയിലായത്. ഇയാൾ താമസിച്ചിരുന്ന വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ നിരോധിത മയക്ക് മരുന്ന് ഉത്പന്നമായ MDMA 1.430 ഗ്രാം HAROYIN OIL 0.49 ഗ്രാം എന്നിവ പിടിച്ചെടുത്തു. തുടർന്ന് പ്രതിക്കെതിരെ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകൂടി ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
അന്തിക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സരിൻ എ എസ്, സബ്ബ് ഇൻസ്പെക്ടർ  സുബിന്ദ് കെ.എസ്, എ എസ് ഐ വിജയൻ, സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്, നിധിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

സ്കൂൾ പരിസരങ്ങളിൽ ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരായി ശക്തമായ നിരീക്ഷണം തുടരുമെന്ന് തൃശ്ശൂർ റൂറൽ ജില്ലാ  പോലീസ് മേധാവി B. കൃഷ്ണകുമാർ IPS  അറിയിച്ചു.

+ There are no comments

Add yours