ആഫ്രിക്കൻ മണ്ണിൽ വിദഗ്ധ ഓപ്പറേഷനുമായി ഇന്ത്യ ; പഞ്ചാബ്-ഹരിയാന പൊലീസിന്റെ നീക്കത്തിൽ അങ്കോളയിൽ നിന്നും കൊടുംകുറ്റവാളികൾ പിടിയിൽ…

Estimated read time 1 min read

ആഫ്രിക്കൻ മണ്ണിൽ വിദഗ്ധ ഓപ്പറേഷനുമായി ഇന്ത്യ ; പഞ്ചാബ്-ഹരിയാന പൊലീസിന്റെ നീക്കത്തിൽ അങ്കോളയിൽ നിന്നും കൊടുംകുറ്റവാളികൾ പിടിയിൽ

ഡൽഹി അന്താരാഷ്ട്ര തലത്തിൽ മാഫിയ സംഘങ്ങൾക്കെതിരെ ശക്തമായ നീക്കവുമായി ഇന്ത്യൻ സുരക്ഷാ ഏജൻസികൾ. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ പൊലീസ് സേനകളും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും സംയുക്തമായി നടത്തിയ വൻ ഓപ്പറേഷനിൽ ആഫ്രിക്കൻ രാജ്യമായ അങ്കോളയിൽ നിന്ന് രണ്ട് കുപ്രസിദ്ധ ഗുണ്ടാതലവന്മാർ പിടിയിലായി. പഞ്ചാബ് പൊലീസിന് തലവേദനയായിരുന്ന വരീന്ദർ എന്ന ജോബൻ സൈദോക്കെ, ഹരിയാന സ്വദേശിയായ മൻജോത് എന്നിവരാണ് ആഫ്രിക്കൻ മണ്ണിൽ വച്ച് അപ്രതീക്ഷിതമായി വലയിലായത്. വിവിധ സംസ്ഥാനങ്ങളിൽ കൊലപാതകം, പിടിച്ചുപറി ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ഇവർ വിദേശത്തേക്ക് കടന്ന് അവിടെയിരുന്നാണ് തങ്ങളുടെ ക്രിമിനൽ സാമ്രാജ്യം നിയന്ത്രിച്ചിരുന്നത്. പഞ്ചാബിലെ നാല് പ്രമാദമായ കൊലക്കേസുകളിൽ നേരിട്ട് പങ്കാളിയായ വരീന്ദറിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് പഞ്ചാബ് സർക്കാർ അഞ്ച് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.

+ There are no comments

Add yours