ഇന്ത്യൻ കറൻസി രംഗത്ത് ചരിത്രപരമായ വിപ്ലവത്തിനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI).

Estimated read time 1 min read

ഇന്ത്യൻ കറൻസി രംഗത്ത് ചരിത്രപരമായ വിപ്ലവത്തിനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI).

‍ഡൽഹി കള്ളനോട്ടുകൾക്ക് തടയിടാനും നോട്ടിന്റെ ആയുസ്സ് വർദ്ധിപ്പിക്കാനുമായി ഇന്ത്യൻ കറൻസി രംഗത്ത് ചരിത്രപരമായ വിപ്ലവത്തിനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI). നിലവിലുള്ള പേപ്പർ നോട്ടുകൾക്ക് പകരം കൂടുതൽ സുരക്ഷിതമായ പോളിമർ അഥവാ ‘പ്ലാസ്റ്റിക്’ കറൻസി നോട്ടുകൾ രാജ്യത്ത് അവതരിപ്പിക്കാനുള്ള നിർണ്ണായക നീക്കങ്ങൾ ആർബിഐ ആരംഭിച്ചു കഴിഞ്ഞു. ആദ്യ ഘട്ടത്തിൽ ഏറ്റവുമധികം വിനിമയം നടക്കുന്ന 10, 20 രൂപ നിരക്കിലുള്ള നോട്ടുകളാണ് പരീക്ഷണാടിസ്ഥാനത്തിൽ പ്ലാസ്റ്റിക് രൂപത്തിൽ പുറത്തിറക്കുക. പൈലറ്റ് പ്രോജക്റ്റ് വിജയകരമായാൽ 2027 മുതൽ രാജ്യവ്യാപകമായി പൂർണ്ണതോതിൽ പ്ലാസ്റ്റിക് നോട്ടുകൾ വിതരണത്തിനെത്തിക്കാനാണ് ആർബിഐ ലക്ഷ്യമിടുന്നത്.പ്ലാസ്റ്റിക് നോട്ട് അച്ചടിക്കുന്നതിന് ആവശ്യമായ അത്യാധുനിക പോളിമർ ഷീറ്റുകൾ ലഭ്യമാക്കുന്നതിനായി ആർബിഐയുടെ സബ്സിഡിയറി സ്ഥാപനമായ ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൺ പ്രൈവറ്റ് ലിമിറ്റഡ് (BRBNMPL) ആഗോളതലത്തിൽ താല്പര്യപത്രം (EOI) ക്ഷണിച്ചിട്ടുണ്ട്. 68,000 റീം പോളിമർ ഷീറ്റുകളാണ് പ്രാരംഭ ഘട്ടത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു റീമിൽ 500 ഷീറ്റുകൾ വീതമാണുണ്ടാകുക. കള്ളനോട്ടുകൾ പൂർണ്ണമായും തടയാൻ സഹായിക്കുന്ന സുതാര്യമായ വിൻഡോ വിത്ത് പോർട്രെയ്റ്റ്, മെറ്റാലിക് ന്യൂമറൽ, മാഗ്നറ്റിക് സ്യൂഡോ ത്രെഡ്, ഷാഡോ ഇമേജ് തുടങ്ങി ഏറ്റവും പുതിയ സുരക്ഷാ ഫീച്ചറുകൾ ഉൾക്കൊള്ളുന്ന ഷീറ്റുകളാണ് ആർബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. ആഗോള ടെൻഡറുകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 18 ആണ്.

+ There are no comments

Add yours