വിദ്യാർത്ഥികൾക്കിടയിലേയ്ക്ക് ലോറി ഇടിച്ചുകയറി: ഒരാൾക്ക് മരിച്ചു, നാലുപേർക്ക് പരിക്ക്
പാലക്കാട് നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. പാലക്കാട് നിന്ന് ചെറുപ്പുളശ്ശേരിക്ക് ആശുപത്രി മാലിന്യങ്ങളുമായി പോകുകയായിരുന്ന ലോറിയാണ് വിദ്യാർത്ഥികൾക്കുനേരെ പാഞ്ഞുകയറിയത്.
ഒൻപതാം മൈലിനടുത്ത് വച്ചാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച ആയതിനാൽ നിസ്കാരത്തിന് പള്ളിയിൽ പോയിട്ടുവരികയായിരുന്ന യുവക്ഷേത്ര കോളേജിലെ നാല് വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. റോഡിനോട് ചേർന്ന് നടന്നുപോകുകയായിരുന്ന വിദ്യാർത്ഥികളുടെ ഇടയിലേക്ക് നിയന്ത്രണംവിട്ട ലോറി ഇടിച്ചുകയറുകയായിരുന്നു. റോഡിനരികിലൂടെ യാത്ര ചെയ്ത പ്രദേശവാസിക്കും സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്.മുഹമ്മദ് ഫർഹാനെ ആദ്യം ഒലവക്കോടുള്ള ഒരു സ്വകാര്യ ആശുപത്രിയിലാണ് എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചതിനെത്തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് വിദ്യാർത്ഥികളുടെയും പ്രദേശവാസിയുടെയും നില ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന വിവരം. സ്ഥിരം അപകടം നടക്കുന്ന മേഖലയാണിതെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നുമാണ് നാട്ടുകാർ ആരോപിക്കുന്നത്.



3568732762095876579.jpg)





+ There are no comments
Add yours