മാള, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ പ്രവേശനോത്സവം ‘ആരംഭം 2കെ26’ സംഘടിപ്പിച്ചു…

Estimated read time 1 min read

മാള, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ പ്രവേശനോത്സവം ‘ആരംഭം 2കെ26’ സംഘടിപ്പിച്ചു
തൃശ്ശൂർ, മാള, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ പുതിയ അധ്യയന വർഷത്തിലെ വിദ്യാർത്ഥികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള ‘ആരംഭം 2കെ26’ പ്രവേശനോത്സവം കോളേജ് ഓഡിറ്റോറിയത്തിൽ (ടോപ്പ് ഹാൾ) പ്രൗഢഗംഭീരമായി നടന്നു. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല, കലാമണ്ഡലം ഡിംഡ് യൂണിവേഴ്സിറ്റി, കണ്ണൂർ സെൻട്രൽ യൂണിവേഴ്സിറ്റി എന്നിവയിലെ മുൻ വൈസ് ചാൻസലർ ഡോ. എം. സി. ദിലീപ്കുമാർ ചടങ്ങ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വിദേശങ്ങളിൽ പോയി പഠിക്കുന്ന വിദ്യാർത്ഥികളുടെ ഭാവിയെക്കുറിച്ചും, നമ്മുടെ നാട്ടിൽ ഇപ്പോൾ ഉപരിപഠനത്തിനായി ലഭിക്കുന്ന സൗകര്യങ്ങളെക്കുറിച്ചും അദ്ദേഹം വിദ്യാർത്ഥികളെയും മാതാപിതാക്കളെയും ഉദ്ബോധിപ്പിച്ചു.
ചടങ്ങിൽ മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. ഷാജു ആന്റണി ഐനിക്കൽ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ഫോൺസി ഫ്രാൻസിസ് സ്വാഗതപ്രസംഗം നടത്തി. വിവിധ മതഗ്രന്ഥങ്ങളിലെ പ്രാർത്ഥനാ വചനങ്ങളുടെ ആലപനത്തോടെയും കോളേജ് ക്വയറിന്റെ പ്രാർത്ഥനാ ഗീതത്തോടെയുമാണ് ചടങ്ങുകൾ ആരംഭിച്ചത്. അർച്ചനയും സംഘവും അവതരിപ്പിച്ച മനോഹരമായ രംഗപൂജ ചടങ്ങിന് മാറ്റുകൂട്ടി.
കഴിഞ്ഞ അധ്യയന വർഷങ്ങളിൽ മികച്ച വിജയം കൈവരിച്ച പ്രതിഭകൾക്കുള്ള പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. കേരള സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ച ബി.സി.എ 2021-24 ബാച്ചിലെ ദേവാമൃതൻ വി. എ., കോഴിക്കോട് സർവ്വകലാശാലയിൽ ബി.എസ്.സി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് 2023-26 ബാച്ചിലെ റാങ്ക് ജേതാക്കളായ ദീതു പി. (ഒന്നാം റാങ്ക്), ആദിൽ റിഫായീൻ (രണ്ടാം റാങ്ക്), രോഹിത് കെ. മോഹൻ (മൂന്നാം റാങ്ക്) എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങുകയും തങ്ങളുടെ അനുഭവങ്ങൾ ചടങ്ങിൽ പങ്കുവെക്കുകയും ചെയ്തു.
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഇ.ഓ അഡ്വ. പ്രൊഫ. ഡോ. ജോർജ്ജ് കോലഞ്ചേരി, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. പോൾ മുണ്ടാടൻ, അക്കാദമിക് ഡയറക്ടർ ഡോ. ആറ്റൂർ സുരേന്ദ്രൻ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.
പുതിയ വിദ്യാർത്ഥികൾക്കായി മാനേജ്മെന്റ് വിഭാഗം മേധാവി റസീല പി. എസ്. കോളേജ് പെരുമാറ്റച്ചട്ടങ്ങളെക്കുറിച്ചും ബി.സി.എ വിഭാഗം മേധാവി ജോമോൾ ടി. ജെ. കോളേജിലെ വിവിധ ക്ലബ്ബുകളെക്കുറിച്ചും വിശദീകരിച്ചു. കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സൺ അലീന റാഫേൽ ചടങ്ങിന് ആശംസകൾ അർപ്പിച്ചു.
തുടർന്ന് കോളേജ് മ്യൂസിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി സംഗീത വിരുന്നും എൻഎസ്എസ് വളണ്ടിയർമാരുടെ ഫ്ലാഷ് മോബും ഒരുക്കിയിരുന്നു. പ്രോഗ്രാം കോ-ഓർഡിനേറ്റർ അസിസ്റ്റന്റ് പ്രൊഫസർ വി. രാജി ഹരി ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

ഡോ. ആറ്റൂർ സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.

+ There are no comments

Add yours