ടാറ്റയുടെ 10,000 കോടി രൂപയുടെ കപ്പൽ നിർമ്മാണ പദ്ധതി : ചർച്ചകൾ പുരോഗമിക്കുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ
തിരുവനന്തപുരം വിഴിഞ്ഞം തീരം കേന്ദ്രീകരിച്ച് 10,000 കോടി രൂപയുടെ കപ്പൽ നിർമ്മാണ പദ്ധതിക്കായി ടാറ്റ ഗ്രൂപ്പ് കേരളവുമായി ചർച്ചകൾ നടത്തുകയാണെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. ‘കപ്പൽ നിർമ്മാണ മേഖലയിൽ നിക്ഷേപം ഇറക്കാൻ ടാറ്റ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. കമ്പനി നിർദേശിച്ച 10,000 കോടി രൂപയുടെ ഈ പദ്ധതിക്കായി സംസ്ഥാന സർക്കാർ ഭൂമി വിട്ടുനൽകും,’ അമേരിക്കൻ വാർത്താ ഏജൻസിയായ ബ്ലൂംബർഗിലെ ഉണ്ണിക്കൃഷ്ണന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ചർച്ചകൾ പുരോഗമിക്കുകയാണ്. ഒരു മാസത്തിനുള്ളിൽ കരാർ ഒപ്പിടു. മൂന്ന് മാസത്തിന് ശേഷം ഈ മേഖലയിൽ ഉൽപ്പാദനം ആരംഭിക്കാനാകുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.








+ There are no comments
Add yours