ഹോർമുസിൽ യു.എസ് പ്രഖ്യാപിച്ച നാവിക ഉപരോധം പ്രാബല്യത്തിൽ; എണ്ണക്കയറ്റുമതി പൂർണമായി സ്തംഭിപ്പിക്കുമെന്ന് ഭീഷണിയുമായി ഇറാൻ
ടെഹ്‌റാൻ : പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ യു.എസ്. സൈന്യം നാവിക ഉപരോധം ഏർപ്പെടുത്തി. ബുധനാഴ്ച രാവിലെ മുതൽ ഉപരോധം പ്രാബല്യത്തിൽ വന്നതായി യു.എസ്. സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള ചരക്കുകപ്പലുകളുടെ പോക്കുവരവ് പൂർണ്ണമായി തടയുകയാണ് ഇതിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത്. അടുത്തിടെ അന്താരാഷ്ട്ര കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾക്കുള്ള മറുപടിയാണ് ഈ കടുത്ത നടപടിയെന്നാണ് യു.എസിന്റെ വിശദീകരണം.എണ്ണക്കയറ്റുമതി തടയുമെന്ന് ഇറാൻഅമേരിക്കൻ ഉപരോധത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ നിന്നുള്ള എണ്ണ-വാതക കയറ്റുമതി പൂർണ്ണമായും സ്തംഭിപ്പിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ ഇസ്‍ലാമിക് റെവലൂഷണറി ഗാർഡ് കോർ (IRGC) രംഗത്തെത്തി.
“മേഖലയിലെ എല്ലാ രാജ്യങ്ങൾക്കും എണ്ണയും വാതകവും കയറ്റി അയക്കാൻ സാധിക്കണം, അല്ലാത്തപക്ഷം ആരെയും അതിന് അനുവദിക്കില്ല,” – ഐ.ആർ.ജി.സി. വ്യക്തമാക്കി.ഹോർമുസ് കടലിടുക്കിന്റെ സമ്പൂർണ്ണ നിയന്ത്രണാവകാശം തങ്ങൾക്കാണെന്നാണ് ഇറാന്റെ വാദം. ഇതുവഴിയുള്ള ഏക അംഗീകൃത പാത തങ്ങളുടെ നിയന്ത്രണത്തിലാണെന്നും, മറ്റ് ബദൽ പാതകളിലൂടെ പോകുന്ന കപ്പലുകളെ ലക്ഷ്യമിടുമെന്നും ഇറാൻ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കാനും ഇറാൻ പദ്ധതിയിടുന്നു.തകർന്ന വെടിനിർത്തലും ട്രംപിന്റെ പുതിയ നിലപാടും
ഫെബ്രുവരി 28-ന് ഇരുവിഭാഗവും തമ്മിൽ യുദ്ധം ആരംഭിച്ചതിനെ തുടർന്ന് ഇറാൻ ഹോർമുസ് അടച്ചിടുകയും, ഏപ്രിലിൽ യു.എസ്. നാവിക ഉപരോധം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് ജൂൺ 17-ന് നിലവിൽ വന്ന ഇടക്കാല വെടിനിർത്തൽ കരാറിനെ തുടർന്നാണ് ഇരുരാജ്യങ്ങളും നിയന്ത്രണങ്ങളിൽ നിന്ന് പിന്മാറിയത്. എന്നാൽ കഴിഞ്ഞ രണ്ടാഴ്ചയായി ബദൽ പാതകളിലൂടെയുള്ള കപ്പലുകളെ ഇറാൻ വീണ്ടും ലക്ഷ്യമിട്ടതോടെയാണ് അമേരിക്ക ഉപരോധം പുനഃസ്ഥാപിച്ചത്.അതിനിടെ, ഹോർമുസിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് സുരക്ഷ ഉറപ്പാക്കാൻ ചരക്കുമൂല്യത്തിന്റെ 20 ശതമാനം ടോൾ നൽകണമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആദ്യം ആവശ്യപ്പെട്ടിരുന്നെങ്കിലും, ഗൾഫ് നേതാക്കളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ഈ നിലപാടിൽ മാറ്റം വരുത്തി. ടോൾ ഒഴിവാക്കുന്നതിന് പകരമായി ഗൾഫ് രാഷ്ട്രങ്ങൾ അമേരിക്കയുമായി പുതിയ വ്യാപാരക്കരാറുകളിൽ ഏർപ്പെടണമെന്നും കൂടുതൽ നിക്ഷേപം നടത്തണമെന്നുമാണ് യു.എസിന്റെ പുതിയ ആവശ്യം.ഉപരോധം കർശനമായതോടെ ആഗോള എണ്ണ വിപണിയെയും പശ്ചിമേഷ്യൻ സുരക്ഷയെയും ഇത് എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം.





+ There are no comments
Add yours