ഫയലുകൾ വേഗത്തിൽ നീക്കും, ഡാറ്റാ ഡ്രിവൺ ഗവർണൻസിലേക്ക് ഗവണ്മെന്റ് പോകുന്നു’ – മുഖ്യമന്ത്രി വി ഡി സതീശൻ
തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ വകുപ്പുകളുടെ ഫയലുകൾ കടന്നുപോകുന്നതിലെ കാലതാമസവും വകുപ്പുകൾ തമ്മിലുള്ള ഏകോപനക്കുറവും കാരണം പല വികസന തീരുമാനങ്ങളും വൈകുന്നുവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സർക്കാരിന്റെ പ്രവർത്തനം കൂടുതൽ വേഗത്തിലും സുതാര്യവുമാക്കാൻ ഡാറ്റ ഡ്രിവൺ ഗവർണൻസ് സംവിധാനത്തിലേക്ക് പോകുന്നുവെന്ന് മുഖ്യമന്ത്രി. വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.ഈ പ്രശ്നങ്ങൾക്ക് പരിഹാരമായി സംസ്ഥാനത്ത് ഉടനീളം നടക്കുന്ന എല്ലാ പ്രൊജക്ടുകളുടെയും സമഗ്രമായ മാപ്പിങ് നടത്താൻ സർക്കാർ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഭരണമാണ് ഇനി മുതൽ ലക്ഷ്യം. 2027 ലെ പദ്മ പുരസ്കാരങ്ങൾക്കായി സംസ്ഥാന സർക്കാരിന്റെ നാമ നിർദ്ദേശം കേന്ദ്ര ആഭ്യന്തമന്ത്രാലയത്തിന് സമർപ്പിക്കുന്നത് വേണ്ടി തീരുമാനിച്ചിട്ടുണ്ട്.
അതുപോലെ പോലീസ് വാഹനം ഇടിച്ചു മരിച്ച സ്കൂൾ വിദ്യാർത്ഥി ജിതിൻ രാജിന്റെ കുടുംബത്തിന് ധനസഹായം നൽകുന്ന കാര്യത്തിൽ സർക്കാർ തീരുമാനം എടുത്തിട്ടുണ്ടന്നും മുഖ്യമന്ത്രി .ഹൈ സ്പീഡ് റൈലുമായി ബന്ധപ്പെട്ട് ഡൽഹി മെട്രോ റെയിൽ തയ്യാറാക്കിയ റിപ്പോർട്ട് പരിശോധിക്കുന്നതിന് വേണ്ടി വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു.നിലവിൽ ഈ രീതിയിൽ പദ്ധതി ഏറ്റെടുക്കാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ടിന്റെ വിലയിരുത്തൽ.








+ There are no comments
Add yours