മലയാളി വംശജനായ നാസ ബഹിരാകാശ സഞ്ചാരി ഡോ. അനിൽ മേനോൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കുതിച്ചു
നാസ ബഹിരാകാശ സഞ്ചാരി ഡോ. അനില്‍ മേനോന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര വിജയകരമായി ആരംഭിച്ചു. രണ്ട് റഷ്യന്‍ ബഹിരാകാശ ഗവേഷകര്‍ക്കൊപ്പം സോയൂസ് MS-29 പേടകത്തിലാണ് അദ്ദേഹം ബഹിരാകാശത്തേക്ക് കുതിച്ചത്.
കസാഖിസ്ഥാനിലെ ബൈക്കനൂര്‍ കോസ്‌മോഡ്രോമില്‍ നിന്ന് ഇന്ത്യന്‍ സമയം രാത്രി 8:17-നായിരുന്നു വിക്ഷേപണം. എട്ട് മാസം നീണ്ടുനില്‍ക്കുന്ന ഈ ദൗത്യം പൂര്‍ത്തിയാക്കി 2027 ഏപ്രിലിലായിരിക്കും സംഘം ഭൂമിയിലേക്ക് മടങ്ങിയെത്തുക. യുഎസിലെ മിനസോട്ടയില്‍ ജനിച്ചുവളര്‍ന്ന അനില്‍ മേനോന്റെ പിതാവ് ശങ്കരന്‍ മേനോന്‍ കേരളത്തിലെ പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ്. ഉക്രൈന്‍ സ്വദേശിനിയായ എലിസബത്ത് സമോയ്ലെങ്കോയാണ് അമ്മ. അന്ന മേനോനാണ് ഭാര്യ.ഫിസിഷ്യന്‍, മെക്കാനിക്കല്‍ എഞ്ചിനീയര്‍, യുഎസ് സ്പേസ് ഫോഴ്സ് ഫ്‌ലൈറ്റ് സര്‍ജന്‍, പൈലറ്റ് എന്നീ നിലകളില്‍ കഴിവ് തെളിയിച്ച ശേഷമാണ് അനില്‍ മേനോന്‍ നാസയുടെ ബഹിരാകാശ സംഘത്തില്‍ ഇടംനേടുന്നത്. അദ്ദേഹത്തിന്റെ ആദ്യ ബഹിരാകാശ യാത്രയാണിത്.ദീര്‍ഘകാല ബഹിരാകാശ യാത്രകള്‍ മനുഷ്യശരീരത്തിലുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചുള്ള നിര്‍ണ്ണായക ഗവേഷണങ്ങള്‍ക്ക് അനില്‍ മേനോന്‍ നേതൃത്വം നല്‍കും. റഷ്യന്‍ ബഹിരാകാശ സഞ്ചാരികളായ പ്യോട്ടര്‍ ഡുബ്രോവ്, അന്ന കികിന എന്നിവരാണ് മറ്റ് രണ്ട് യാത്രികര്‍. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം.ജി. രാമചന്ദ്രന്‍, പ്രശസ്ത നയതന്ത്രജ്ഞനും എഴുത്തുകാരനുമായ ശശി തരൂര്‍, കഥകളി ആചാര്യന്‍ കലാമണ്ഡലം രാമന്‍കുട്ടി നായര്‍, ഐഎസ്ആര്‍ഒയുടെ ഗഗന്‍യാന്‍ ദൗത്യത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യോമസേനാ എയര്‍ കൊമോഡോര്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ തുടങ്ങിയ പ്രമുഖരുടെ പട്ടികയിലേക്കാണ് അനില്‍ മേനോന്റെ നേട്ടത്തോടെ പാലക്കാടിന്റെ പേര് ഒരിക്കല്‍ക്കൂടി ചേര്‍ത്തുവെക്കപ്പെടുന്നത്.വിക്ഷേപണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഇന്‍സ്റ്റാഗ്രാമിലൂടെ അനില്‍ മേനോന്‍ തന്റെ ആവേശം പങ്കുവെച്ചിരുന്നു. ഹാര്‍വാര്‍ഡ്, സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലകളില്‍ നിന്നാണ് അദ്ദേഹം ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. എയറോസ്പേസ് മെഡിസിന്‍, എമര്‍ജന്‍സി മെഡിസിന്‍ എന്നിവയില്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേഷന്‍ നേടിയിട്ടുള്ള അദ്ദേഹം 2014-ലാണ് നാസയില്‍ ഫ്‌ലൈറ്റ് സര്‍ജനായി സേവനം ആരംഭിക്കുന്നത്. തുടര്‍ന്ന് വിവിധ സോയൂസ് ദൗത്യങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചു.

9173671855107642884.jpg)


5549111812304121426.jpg)

+ There are no comments
Add yours