നെന്മാറ ഇരട്ടക്കൊലപാതകക്കേസില്‍ പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്
അഡീഷണല്‍ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി 4 ജഡ്ജി കെന്നത്ത് ജോർജ് ആണ് വിധിപ്രസ്താവം നടത്തുന്നത്.
കേസില്‍ ചെന്താമര കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു.
സജിത വധക്കേസില്‍ നിലവില്‍ ഇരട്ടജീവപര്യന്തം തടവ് അനുഭവിച്ചുവരികയാണ് ചെന്താമര. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയാണ് സജിതയുടെ ഭർത്താവായ പോത്തുണ്ടി തിരുത്തംപാടം ബോയൻ ഉന്നതിയില്‍ സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്.
രാവിലെ പതിനൊന്നിനു ശിക്ഷയെ സംബന്ധിച്ച് വാദം ആരംഭിക്കും. തുടർന്നായിരിക്കും വിധിപ്രസ്താവം.










+ There are no comments
Add yours