തൃശൂരിൽ ഗൃഹനാഥനെ കടിച്ച തെരുവ് നായക്ക് പേവിഷബാധ..വാക്‌സിനേഷൻ ആരംഭിച്ചു.

Estimated read time 0 min read

തൃശൂരിൽ ഗൃഹനാഥനെ കടിച്ച തെരുവ് നായക്ക് പേവിഷബാധ ഉണ്ടായിരുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ കുന്നംകുളത്ത് നഗരസഭയുടെ നേതൃത്വത്തിൽ തെരുവ് നായകൾക്ക് വാക്‌സിനേഷൻ ആരംഭിച്ചു. വെള്ളിയാഴ്‌ച മുതലാണ് വെറ്റനറി ഡോക്‌ടറുടെ സഹായത്തോടെ വാക്സിനേഷൻ നടപടികൾ ആരംഭിച്ചത്. നെറ്റ് ഉപയോഗിച്ച് നായ്ക്കളെ പിടികൂടിയാണ് കുത്തിവെപ്പ് നടത്തുന്നത്. താലൂക്കാശുപത്രി, കാണിപ്പയ്യൂർ, നഗരസഭ ലൈബ്രറി പരിസരം, കുറുക്കൻപാറ, ഗ്രീൻ പാർക്ക്, പട്ടാമ്പി റോഡ് എന്നിവടങ്ങളിലാണ് ഇന്നലെ തെരുവ് നായ്ക്കളെ പിടികൂടി വാക്സ‌ിനേഷൻ ആരംഭിച്ചിട്ടുള്ളത്.

+ There are no comments

Add yours