മാളയിൽ കെഎസ്ആർടിസി യുടെ ഗ്രാമ വണ്ടി പ്രയാണം ആരംഭിച്ചു

Estimated read time 0 min read

കുഴൂർ പഞ്ചായത്തിലെ യാത്ര ക്ളേശം പരിഹരിക്കുന്നതിനായി കെഎസ്ആർടിസി യുടെ ഗ്രാമ വണ്ടി പ്രയാണം ആരംഭിച്ചു. മാള  കുഴൂർ പഞ്ചായത്തിലെ ഐരാണിക്കുളം, കുണ്ടൂർ, എരവത്തൂർ, മറ്റു പ്രദേശങ്ങളിലെ യാത്ര ക്ളേശം പരിഹരിക്കുന്നതിനായി പഞ്ചായത്തിൻറെ തനത് ഫണ്ട് ഉപയോഗിച്ച് കെഎസ്ആർടിസി യുമായി സഹകരിച്ച് ഗ്രാമ വണ്ടിയുടെ യാത്രക്ക് തുടക്കമായി. ബെന്നി ബഹനാൻ എംപി യും എംഎൽഎ അഡ്വ. വിആർ സുനിൽ കുമാറും ചേർന്ന് ഗ്രാമ വണ്ടിക്ക് പച്ച കൊടി കാണിച്ചതോടെ യാത്ര ആരംഭിച്ചു. യോഗത്തിൽ കുഴൂർ പഞ്ചായത്ത് പ്രസിഡണ്ട് സാജൻ കൊടിയൻ അദ്ധ്യക്ഷത വഹിച്ചു. മാള എടിഒ കെജെ സുനിൽ പദ്ധതി വിശദീകരണം നടത്തി. മാള ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രേഖ ഷാൻറി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രേഖ മനോജ്, ബ്ളോക്ക് പഞ്ചായത്ത്___പഞ്ചായത്ത് വാർഡംഗങ്ങൾ , ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു. ബസ്സ് സർവ്വീസ് ഇല്ലാത്തതു കാരണം ഐരാണിക്കുളം ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ വിദ്യാർത്ഥികൾ കുറവായി വരുന്നതായും പരാതി ഉണ്ടായിരുന്നു. പടം ഗ്രാമ വണ്ടിയുടെ പ്രയാണത്തിന് തുടക്കം.

+ There are no comments

Add yours