ബെംഗളൂരു ചാമരാജനഗറിൽ കടുവകൾ ചത്തതിന് തൊട്ടുപിന്നാലെ, ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിന്റെ ബഫർ സോണിലെ കണ്ടേഗല-കോഡെസോഗെ റോഡിൽ 20 കുരങ്ങുകളുടെ ജഡങ്ങൾ ചാക്കുകളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. രാവിലെ വനമേഖലയിലൂടെ സഞ്ചരിക്കുകയായിരുന്ന നാട്ടുകാരാണ് റോഡരികിൽ സംശയാസ്പദമായ സഞ്ചികൾ കണ്ടത്. പരിശോധിച്ചപ്പോൾ കുരങ്ങുകളുടെ മൃതദേഹങ്ങളാണെന്ന് വ്യക്തമായി. ഉടൻ തന്നെ വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചു. ഗുണ്ടൽപേട്ട് ഡിവിഷനിലെ അസി. കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, വെറ്ററിനറി ഓഫീസർമാർ, സ്‌നിഫർ ഡോഗുകൾ എന്നിവരുൾപ്പെടെയുള്ള ഒരു ദ്രുത പ്രതികരണ സംഘം പ്രാഥമിക അന്വേഷണം ആരംഭിച്ചു. കുരങ്ങുകളെ കൊലപ്പെടുത്തി റോഡരികിൽ ഉപേക്ഷിച്ചതാകാനാണ് സാധ്യതയെന്നാണ് പ്രാഥമിക നിഗമനം. വിഷം നൽകിയാണ് കുരങ്ങുകളെ കൊന്നതെന്നും സംശയിക്കുന്നു.




+ There are no comments
Add yours