തൃശ്ശൂർ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ രോഗി മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം. അതിരപ്പിള്ളി സ്വദേശി രാധാകൃഷ്‌ണനാണ് മരിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു. പരാതി ലഭിച്ചാൽ ഉടൻ അന്വേഷണം നടത്തുമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ടും അറിയിച്ചു.
വാഹനാപകടത്തെ തുടർന്ന് ഒരു മാസത്തോളമായി തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു രാധാകൃഷ്ണൻ. ഇന്നലെ രാവിലെ ആയിരുന്നു കാലിൻ്റെ ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ചത്. അല്പസമയത്തിനകം ആരോഗ്യസ്ഥിതി ഗുരുതരമാവുകയായിരുന്നു. ശസ്ത്രക്രിയക്ക് മുൻപുള്ള എല്ലാ പരിശോധനകളും നടത്തിയിരുന്നു. കാലിൽ ശസ്ത്രക്രിയ തുടങ്ങുന്നതിനു മുൻപേയാണ് രാധാകൃഷ്ണന്റെ ആരോഗ്യനില മോശമായതെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു.





+ There are no comments
Add yours