
ചലച്ചിത്ര പിന്നണി ഗായകൻ അലോഷ്യസ് പെരേരയുടെ സംഗീത വിരുന്ന്
തിരുവനന്തപുരം : ചലച്ചിത്ര പിന്നണി ഗായകൻ അലോഷ്യസ് പെരേരയുടെ സംഗീത വിരുന്ന് തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങിൽ നടന്നു.
അലോഷ്യസ് പെരേര സംഗീത
യാത്ര ആരംഭിച്ചിട്ട് 47 വർഷങ്ങൾ പൂർത്തിയാക്കിയതോട് അനുബന്ധിച്ചായിരുന്നു
പരിപാടി. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി
ഡോ. പ്രമോദ് പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ അധ്യക്ഷനായിരുന്നു.അലോഷ്യസ്
പെരേരയെ ചടങ്ങിൽ ആദരിച്ചു.
അജയ് വെള്ളരിപ്പണ രചിച്ച് പി. എസ് ജ്യോതികുമാറിന്റെ ഈണത്തിൽ
അലോഷ്യസ് പെരേര ആലപിച്ച പാർവ്വതി വല്ലഭ എന്ന മ്യൂസിക്കൽ ആൽബം പ്രദർശിപ്പിച്ചു. ആൽബത്തിലെ അണിയറ പ്രവർത്തകരെയും ആദരിച്ചു.
അജയ് വെള്ളരിപ്പണ,
ജോളിമസ്, അജയ് തുണ്ടത്തിൽ, വഞ്ചിയൂർ പ്രവീൺകുമാർ, റഹിം പനവൂർ,
പനച്ചമൂട് ഷാജഹാൻ, ഭരത് ലാൽ, ഗോപൻ ശാസ്തമംഗലം,
ഡോ. പി ഷാനവാസ്,
ഡോ. ഗീതാ ഷാനവാസ്, അഡ്വ. ഫസീഹ റഹിം, എന്നിവർ സംസാരിച്ചു.
ചന്ദ്രശേഖർ, രാധിക നായർ,
ലക്ഷ്മി സജു, അജിത്കുമാർ, സന്തോഷ് കുമാർ കാച്ചാണി, ആൻസൻ ആന്റണി,അനിറ്റ അലോഷ്യസ് അനീഷ്,രാജൻ പുനലൂർ, ഷാജഹാൻ, സജീവ് മണ്ണന്തല, ജയദേവൻ കരകുളം,
ശ്യാംകൃഷ്ണ എന്നിവർ ഗാനങ്ങൾ ആലപിച്ചു.
റഹിം പനവൂർ
ഫോൺ: 9946584007




+ There are no comments
Add yours