വളർത്തുമൃഗങ്ങളുമായി ബാങ്കോക്കിൽ നിന്നെത്തിയ ദമ്പതികൾ നെടുമ്പാശ്ശേരിയിൽ വിമാനത്താവളത്തിൽ പിടിയിൽ. ലഗേജ് ബാഗിനകത്ത് മൃഗങ്ങളെ ഒളിപ്പിച്ച് കടത്തിയ പത്തനംതിട്ട സ്വദേശികളായ ജോബ്സൺ ജോയും ഭാര്യ ആര്യമോളുമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസിന്റെ പിടിയിലായത്.
രണ്ട് പോക്കറ്റ് മങ്കികളെയും മക്കാവോ തത്തയെയുമാണ് കസ്റ്റംസ് പിടികൂടിയത്. മൂന്നുലക്ഷം വില വരുന്ന വളർത്ത് മൃഗങ്ങളെയാണ് പിടികൂടിയത്. ഇവയെ ആർക്ക് കൈമാറാൻ എത്തിച്ചതാണ് എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണ്. തുടരന്വേഷണത്തിനായി ഇവരെ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി.





+ There are no comments
Add yours